മാതൃദിനത്തില്‍ അമ്മയെ മകന്‍ കഴുത്ത് ഞെരിച്ചു കൊന്നു

Sunday 13 May 2018 8:57 pm IST

 

മട്ടന്നൂര്‍: ചാവശേരി കട്ടേക്കണ്ടത്തില്‍ മാതൃദിനത്തില്‍ അമ്മയെ മകന്‍ കഴുത്ത് ഞെരിച്ചു കൊന്നു. വെമ്പടിച്ചാല്‍ വീട്ടില്‍ പാര്‍വതി അമ്മ (86) ആണ് കൊല്ലപ്പെട്ടത്. പരേതനായ കുഞ്ഞികൃഷ്ണനാണ് ഭര്‍ത്താവ്. ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം. എക മകനായ സതീശന്‍ (45) മട്ടന്നൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. ഉച്ചഭക്ഷണത്തിനു ശേഷം ഉറങ്ങുകയായിരുന്ന അമ്മയെ മദ്യലഹരിയിലായ സതീശന്‍ കഴുത്തുഞെരിച്ച് കൊന്നതിനു ശേഷം അടുത്ത വിട്ടിലുള്ളവരെ അറിയിക്കുകയായിരുന്നു. സതീശന്‍ മുന്‍പും അമ്മയെ അക്രമിച്ചിട്ടുണ്ട്. മട്ടന്നൂര്‍ സിഐ എ.വി.ജോര്‍ജിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. കസ്റ്റഡിയിലെടുത്ത സതീശനെ ചോദ്യം ചെയ്ത് വരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. സതീശന്റെ ഭാര്യ രണ്ട് വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.