മദാസുരന്റെ ഹുങ്കിനെ ഒതുക്കാന്‍ ഏകദന്തന്‍

Monday 14 May 2018 2:02 am IST

ഹാവിഷ്ണുവിന് പല അവതാരങ്ങളുണ്ട് എന്ന് ഭാഗവതത്തില്‍ നിന്നും മറ്റും ഗ്രഹിച്ചിട്ടുണ്ട്. എന്നാല്‍ ശ്രീഗണേശനും പല അവതാരങ്ങളുണ്ട്. എന്ന അറിവ് പലര്‍ക്കും പുതിയതാണ്. വക്രതുണ്ഡനായി വന്ന ഗണേശന്റെ മറ്റ് അവതാരങ്ങളെക്കുറിച്ചും അറിയാന്‍ ഗണേശ ഭക്തന്മാര്‍ക്കു താല്‍പ്പര്യമുണ്ടാവും.

പണ്ട് ശ്രീഗണേശന്‍ ഏകദന്തനായിത്തന്നെ ഒരിക്കല്‍ അവതാരമെടുത്തു. മദാസുരനെ പരാജയപ്പെടുത്തുകയും ഗണാസുരനെ വധിക്കുകയുമായിരുന്നു അവതാര ഉദ്ദേശ്യം.

മദാസുരന്‍ ച്യവനമഹര്‍ഷിയുടെ സംരക്ഷണയിലാണ് വളര്‍ന്നുവന്നത്. അതിന്റെ പേരിലുണ്ടായ ഗര്‍വും ചില്ലറയൊന്നുമല്ല. അവന്റെ വിദ്യാഭ്യാസത്തിനുള്ള ച്യവനമഹര്‍ഷിയുടെ ശ്രമങ്ങള്‍ പലതും അവതാളത്തിലായി അവന്‍ അഹങ്കാരിയായി, രാജ്യദ്രോഹിയായിത്തന്നെ വളര്‍ന്നുവന്നു.

മദന്റെ പ്രവര്‍ത്തനങ്ങളെല്ലാം ആസുരികഭാവത്തിലായതിനാല്‍ ശുക്രാചാര്യര്‍ക്ക് അവനില്‍ എന്തെങ്കിലും സ്വാധീനം ചെലുത്താനാവുമെന്ന് ച്യവനമഹര്‍ഷി കണക്കാക്കി. അങ്ങനെയാണ് മദന്‍ ശുക്രാചാര്യരുടെ ശിഷ്യനായത്.

ച്യവനമഹര്‍ഷിയില്‍നിന്നും ലഭിച്ച ശിഷ്യന്റെ ചങ്കൂറ്റവും ശക്തിയുമെല്ലാം ശുക്രാചാര്യരെ ഏറെ ആകര്‍ഷിച്ചു. ക്രമേണ ശുക്രാചാര്യര്‍ അവനെ അസുരന്മാരുടെ നേതാവാക്കി മാറ്റി.

എല്ലാവരേയും എതിര്‍ത്തും വെല്ലുവിളിച്ചും അയല്‍രാഷ്ട്രങ്ങളെയെല്ലാം കീഴടക്കിയ മദന്‍ സ്വര്‍ഗത്തേയും പാതാളത്തെയുമെല്ലാം കാല്‍ക്കീഴിലാക്കി.

ദേവാദികള്‍ മദാസുരനില്‍ ഏറെ പ്രാര്‍ത്ഥിച്ചതോടെ രക്ഷാമാര്‍ഗങ്ങളുടെ മണിയൊച്ച ദൂരെ കേള്‍ക്കായി. തുടര്‍ന്ന് സനത്കുമാരാദികളായ നാലു മഹര്‍ഷിമാര്‍ ദേവന്മാര്‍ക്ക് ദര്‍ശനം കൊടുത്തു.

ഇന്ദ്രാദി ദേവന്മാര്‍ തങ്ങളുടെ അവസ്ഥകള്‍ സനത്കുമാരാദികളെ ബോധിപ്പിച്ചു.

സനത്കുമാരാദികള്‍ ജ്ഞാന ദൃഷ്ടി തുറന്നുനോക്കി. ശ്രീപാര്‍വതീ ദേവിയില്‍ നിന്നുള്ള അനുഗ്രഹമാണ് മദനെ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്നത്. അതിനാല്‍ ശ്രീപരമേശ്വരനെ സമീപിച്ചിട്ടും കാര്യമില്ല. ശ്രീകൈലാസത്തില്‍ കുടുംബകലഹമായാലോ? പിന്നെ എന്താ മാര്‍ഗ്ഗം? ദേവിയുടെ പ്രകാരം നിത്യം ജപിച്ച്, തപം ചെയ്താണ് മദന്‍ ശക്തി സംഭരിച്ചിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.