ഇതിഹാസ പുരാണങ്ങളില്‍ പുരുഷോത്തമന്‍

Monday 14 May 2018 2:08 am IST

മഹാഭാരതത്തില്‍ വിഷ്ണു സഹസ്രാമത്തില്‍-

''കേശവഃ പുരുഷോത്തമഃ''

വിഷ്ണുപുരാണത്തില്‍-

''വിശ്വം യതശ്ചൈതവിശ്വഹേതോ

നമോസ്തുതസ്‌മൈ പുരുഷോത്തമായ''

(=ഈ പ്രപഞ്ചം ആരില്‍ നിന്നാണോ ആവിര്‍ഭവിച്ചത്, ഇതിന്റെ നഗരത്തിന് കാരണമായ പുരുഷോത്തമന് നമസ്‌കാരം)

പദ്മുപുരാണത്തില്‍-

''പുരാണ പുരുഷഃ പ്രത്യേക ചൈതന്യഃ പുരുഷോത്തമഃ''

(=എല്ലാ പ്രപഞ്ചങ്ങളുടെയും മുന്‍പേ തന്നെ സ്ഥിതി ചെയ്യുന്നവനും എല്ലാത്തരം ജീവന്മരുടെ ആവിര്‍ഭാവ കേന്ദ്രവുമായ പുരുഷോത്തമന് നമസ്‌കാരം.)

നാരദപഞ്ചരാത്രത്തില്‍-

''സംസാര സാഗര നിമഗ്നമനന്തദീനം

ഉദ്ധര്‍ത്തുമര്‍ഹസി ഹരേ, പുരുഷോത്തമോസി''

''സംസാരമാകുന്ന-ജനനമരണരൂപമായ-ഈ സമുദ്രത്തില്‍ മുങ്ങിപ്പോയ ഈ ഞാന്‍, അവസാനമില്ലാത്ത ഭാവംകൊണ്ട് വിഷമിക്കുകയാണ്. ഹേപുരുഷോത്തമ, എന്നെ ഉദ്ധരിച്ചാലും)

വാല്മീകി രാമായണത്തില്‍-

ബാലകാണ്ഡം ഒന്നാം സര്‍ഗ്ഗത്തില്‍ വാല്മീകി മഹര്‍ഷിയുടെ ചോദ്യത്തിനുത്തരമായി ശ്രീരാമനെ അവതരിപ്പിക്കുന്നു. ആരാണ് വീര്യവാന്‍. ആരാണ് ഗുണവാന്‍? എന്നാണ് ചോദ്യം? ഉത്തരം പറയുന്നതു ശ്രീനാരദമഹര്‍ഷിയാണ്.

''വിഷ്ണു നാസദൃശോ വീര്യേ''

(1-1-18)

(ശ്രീരാമന്‍ വീര്യത്തില്‍ വിഷ്ണുവിന് സദൃശനാണ്-തുല്യനാണ്.) എന്ന് ഉത്തരം പറയുന്നു. വിഷ്ണുവിന് തുല്യനായിട്ട് വിഷ്ണു മാത്രമേയുള്ളൂ. ''ന ത്വത്‌സമോസ്തി'' (അങ്ങയ്ക്ക് തുല്യനായിട്ട് വേറെ ആരും ഇല്ല) എന്ന് അര്‍ജ്ജുന്‍ ഗീതയില്‍ കൃഷ്ണനോടു പറയുന്നു (ഗീ-11-43) അപ്പോള്‍ വിഷ്ണുവിന് തുല്യനായിട്ട് വിഷ്ണു മാത്രമേ- കൃഷ്ണന്‍ മാത്രമേ ഉള്ളൂ. അപ്പോള്‍ കൃഷ്ണന്‍ തന്നെയാണ്, പുരുഷോത്തമന്‍തന്നെയാണ്- ശ്രീരാമനായി അവതരിച്ചതു എന്നത്രേ ശ്രീനാരദന്‍ പറയുന്നത്.

യുദ്ധകാണ്ഡം 120-ാം സര്‍ഗത്തില്‍ ബ്രഹ്മാവ് ശ്രീരാമനെ സ്തുതിക്കുന്നു-

ലോകാനാം ത്വം പരോ ധര്‍മ്മോ

വിഷ്വക്‌സേന ശ്ചതുര്‍ഭുജഃ

ശാര്‍ങ്ഗ ധന്വാഹൃഷി കേശഃ

പുരുഷഃ പുരുഷോത്തമഃ (ശ്ലോ-15)

അമോഘഃ തേ ഭവിഷ്യന്തി

ഭക്തിമന്തശ്ച യേ നരാഃ

യേതാവാം ദേവം ധ്രുവം ഭക്താഃ

പുരാണം പുരുഷോത്തമം. (ശ്ലോ-31)

(ശ്ലോ-15-അര്‍ത്ഥം-അങ്ങ് പരമമായ ധര്‍മ്മത്തിന്റെ മൂര്‍ത്തി തന്നെയാണ്. അങ്ങയുടെ ആജ്ഞ എല്ലാ ദേവീദേവന്മാരും അനുസരിക്കുന്നു. അങ്ങ് ചതുര്‍ഭുജനാണ്- നാലു കൈകള്‍ ഉള്ളവനാണ്. അങ്ങയുടെ വില്ലിന്റെ പേര്-ശാര്‍ങ്ഗം-എന്നാണ്. അങ്ങ് എല്ലാവരുടെയും ഉള്ളില്‍ ശോഭിക്കുന്ന പരമാത്മാവാണ്. ക്ഷരാക്ഷരങ്ങള്‍ക്ക് അപ്പുറത്തുള്ള പുരുഷോത്തമനുമാണ്.)

(ശ്ലോക.31) അര്‍ത്ഥം. പുരാണനാണ്- ആദ്യമേയുള്ളവനാണ്, ക്ഷരാക്ഷരങ്ങള്‍ക്ക് അപ്പുറത്ത് പ്രകാശപൂര്‍ണനായി സ്ഥിതി ചെയ്യുന്നു. അങ്ങയെ പൂര്‍ണമായ ഭക്തിയോടെ സേവിക്കുന്ന ഭക്തന്മാര്‍ തങ്ങളുടെ ജീവിതം വ്യര്‍ത്ഥമാക്കുകയില്ല.)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.