സബാഷ് സാലാ

Monday 14 May 2018 3:27 am IST

ലണ്ടന്‍: ഈ സീസണില്‍ ലിവര്‍പൂളിനായി അരങ്ങേറിയ മുഹമ്മദ് സാലായ്ക്ക് മറ്റൊരു അവാര്‍ഡ് കൂടി. ഈ വര്‍ഷത്തെ പ്രീമിയര്‍ ലീഗ് പ്ലേയര്‍ ഓഫ് പുരസ്‌കാരത്തിന് ഈ ഈജിപ്ഷ്യന്‍ താരം അര്‍ഹനായി. ഈ സീസണില്‍ സാലായ്ക്ക് ലഭിക്കുന്ന മൂന്നാം അവാര്‍ഡാണിത്.

പിഎഫ്എ പ്ലേയര്‍ ഓഫ് ദ അവാര്‍ഡും കളിയെഴുത്തുകാരുടെ സംഘടനയുടെ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും നേരത്തെ തന്നെ സാലാ സ്വന്തമാക്കിയിരുന്നു.

റോമയില്‍ നിന്ന് ഈ സീസണില്‍ ലിവര്‍പൂളിലെത്തിയ സാലാ പ്രീമിയര്‍ ലീഗിലെ 37 മത്സരങ്ങളില്‍ 31 ഗോളുകള്‍ നേടിയിട്ടുണ്ട്്. ബ്രൈട്ടനെതിരായ അവസാന മത്സരത്തില്‍ ഒരു ഗോള്‍ കൂടി നേടിയാല്‍ പ്രീമിയര്‍ ലീഗ് റെക്കോഡ് സാലായ്ക്ക് സ്വന്തമാകും. 38 മത്സരങ്ങളില്‍ 31 ഗോളുകളാണ് നിലവിലെ റെക്കോഡ്. എല്ലാ ടൂര്‍ണമെന്റുകളിലുമായി സാലാ ലിവര്‍പൂളിനായി 50 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 43 ഗോളുകളും നേടി.

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.