ഷാന്‍ഗായ്: ലോക ചാമ്പ്യന്‍ ജസ്റ്റിന് ഗാട്ലിനെ അട്ടിമറിച്ച് ഷാന്‍ഗായ് ഡയമണ്ട് ലീഗിന്റെ നൂറ് മീറ്ററില്‍ ബ്രിട്ടന്റെ റിസി പ്രസ്കോഡ് ചാമ്പ്യനായി. ആവേശകരമായ പോരാട്ടത്തില്‍ 10.04 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് പ്രസ്കോഡ് ഒന്നാമനായത്.
പ്രസ്കോഡിനൊപ്പം പൊരുതി മുന്നേറിയ ചൈനീസ് താരം സു ബിങ്ടെയിന് 10.05 സെക്കന്‍ഡില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. ചൈനയുടെ തന്നെ സീ ഴന്യി മൂന്നാമതായി ഫിനിഷ് ചെയ്തു. അതേമസയം ലോക ചാമ്പ്യനായ ഗാട്ലിന് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കനേഡിയന്‍ സ്പ്രിന്റര്‍ ആന്ദ്രെ ഡി ഗ്രാസി എട്ടാമതായി ഓടിയെത്തി.
പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ നിലവിലെ ലോക ചാമ്പ്യനായ ഒമര്‍ മക്ലീഡ് സ്വര്‍ണം നേടി. 13.16 സെക്കന്‍ഡിലാണ് ഒമര്‍ ഒന്നാമനായത്. പോള്‍വാള്‍ട്ടില്‍ റിനോഡ് ലാവ്ലിനി ഒന്നാം സ്ഥാനം ചാടിയെടുത്തു.
വനിതകളുടെ 200 മീറ്ററില്‍ ലോക ചാമ്പ്യനായ ഡാഫ്നെ ഷിപ്പോഴ്സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ബഹമാസിന്റെ ഷുവാനെ മില്ലര്‍ സ്വര്‍ണം കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: