റോയല്‍ ചലഞ്ചേഴ്‌സ് പ്രതീക്ഷ കാത്തു

Monday 14 May 2018 3:18 am IST

ന്യൂദല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ കാത്തു. ദല്‍ഹിയെ അഞ്ചു വിക്കറ്റിന് തകര്‍ത്താണവര്‍ ് പ്രതീക്ഷ നിലനിര്‍ത്തിയത്്. ശേഷിക്കുന്ന എല്ലാ മത്സരങ്ങള്‍ വിജയിച്ചാല്‍ അവര്‍ക്ക് ഒരു പക്ഷെ പ്ലേ ഓഫിന്റെ പടിവാതില്‍ കടന്നുകയറാം. പതിനൊന്ന് മത്സരങ്ങളില്‍ റോയല്‍ ചലഞ്ചേഴ്‌സിന് എട്ട് പോയിന്റുണ്ട്.

പനി മാറി തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സിന്റെും കോഹ് ലിയുടെയും ക്ലാസിക്ക് ബാറ്റിങ്ങാണ് ദല്‍ഹിക്കെതിരെ  വിജയം ഒരുക്കിയത്. 64 പന്തില്‍ ഇവര്‍ 118 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ബാറ്റിങ് വെടിക്കെട്ടു കാഴ്ചവെച്ച കോഹ് ലി 40 പന്തില്‍ 70 റണ്‍സ് അടിച്ചെടുത്താണ് മടങ്ങിയത്. ഡിവില്ലിയേ്‌സ് 37 പന്തില്‍ 72 റണ്‍സുമായി കീഴടങ്ങാതെ നിന്ന് റോയല്‍സിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി.

ദല്‍ഹിയുടെ നാലിന് 181 റണ്‍സിന് മറുപടിയായി റോയല്‍ ചലഞ്ചേഴ്‌സ് ആറു പന്ത് ശേഷക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി. ദല്‍ഹിക്കായി ഋഷഭ് പന്ത് 61 റണ്‍സ് നേടി. അഭിഷേക് ശര്‍മ 46 റണ്‍സുമായി പുറത്താകാതെ നിന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.