കെയ്ന്‍ വില്യംസണ് 500 റണ്‍സ്

Monday 14 May 2018 3:13 am IST

പൂനെ: തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ചുറി കുറിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഐപിഎല്ലില്‍ ഈ വര്‍ഷം അഞ്ഞൂറ് റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനായി. ദല്‍ഹിയുടെ ഋഷഭ് പന്ത്, കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ കെ.എല്‍ രാഹുല്‍ എന്നിവരാണ് ഈ സീസണില്‍ ഐപിഎല്ലില്‍ അഞ്ഞൂറ് റണ്‍സ് കടന്ന മറ്റ് കളിക്കാര്‍. 

ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെതിരായ മത്സത്തിലെ ഏഴാം ഓവറില്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന്റെ പന്തില്‍ സിംഗിള്‍ നേടിയാണ് വില്യംസണ്‍ അഞ്ഞൂറ് റണ്‍സ് തികച്ചത്. 37 പന്തില്‍ അഞ്ചുഫോറും രണ്ട് സിക്‌സറും അടിച്ച് വില്യംസണ്‍ അര്‍ധ സെഞ്ചുറി നേടി. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടിയ താരമാണ് വില്യംസണ്‍. ഇതുവരെ ആറു അര്‍ധ സെഞ്ചുറികളാണ് വില്യംസണിന്റെ ബാറ്റില്‍ നിന്ന് പിറവിയെടുത്തത്. ആദ്യ മത്സരത്തില്‍ ചെന്നൈക്കെതിരെ നേടിയ 84 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. അവസാന നാലു മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും അര്‍ധ സെഞ്ചുറി കുറിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.