അലയടിക്കും ആദരവാകും മനോഹര ഗാനങ്ങള്‍

Monday 14 May 2018 4:10 am IST

കൊച്ചി : കൊച്ചിയില്‍ ഈ മാസം പതിനെട്ടിന് അരങ്ങേറുന്ന ജന്മഭൂമി ലജന്‍ഡ്‌സ് ഓഫ് കേരള, ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ മനോഹര ഗാനങ്ങള്‍ അലയടിക്കും. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളുള്‍പ്പെടെയുള്ള ഗായകര്‍ ആ ഗാനസന്ധ്യയില്‍ അണിനിരക്കും. സംഗീത സംവിധായകന്‍ ബിജിബാലിന്റെ നേതൃത്വത്തില്‍ പത്തോളം ഗായകര്‍ വേദിയിലെത്തും.

സുദീപ് കുമാര്‍, ഗണേഷ് സുന്ദരം, അഭിജിത്, കെ.എസ്. ഹരിശങ്കര്‍, സൗമ്യ , സംഗീത, മധുശ്രീ, ഗൗരി ലക്ഷ്മി തുടങ്ങിയവര്‍ സ്വരരാഗമുണര്‍ത്തമ്പോള്‍ സംഗീത മഴയ്ക്കാകും കൊച്ചി വേദിയാവുക. ഈ ഗാനങ്ങളിലൂടെ ആദരവും പെയ്തിറങ്ങും

ലജന്‍ഡ്‌സ് ഓഫ് പുരസ്‌കാരം ഏറ്റുവാങ്ങുന്ന മഹാനടന്‍ മധുവിനും സമഗ്ര സംഭാവനയ്ക്കുള്ള പ്രത്യേക പുരസ്‌കാരം സ്വീകരിക്കുന്ന ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്കും ആദരവ് അര്‍പ്പിക്കുന്ന ഗാനങ്ങളും ആലപിക്കും.

 മധുവിന്റെ സിനിമകളിലെ പാട്ടുകളും ശ്രീകുമാരന്‍ തമ്പി രചിച്ച പാട്ടുകളും ആ പ്രതിഭകള്‍ക്കുള്ള  സംഗീത സമര്‍പ്പണമാവും.

ജന്മഭൂമി പുരസ്‌കാരം പ്രഖ്യാപിച്ചു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.