ഇറ്റാലിയന്‍ ലീഗ് കിരീടം ഏഴാം തവണയും യുവന്റസിന്

Monday 14 May 2018 9:09 am IST
ലീഗില്‍ 37 മത്സരങ്ങളില്‍ 92 പോയിന്റാണ് യുവന്റസിനുള്ളത്. അതേസമയം, നാപോളിക്ക് 37 മത്സരങ്ങളില്‍ 88 പോയന്റാണുള്ളത്. അവസാന മത്സരം വിജയിച്ച് മൂന്നു പോയിന്റ് നേടിയാലും നാപോളിക്ക് ഒന്നാമത്തെത്താന്‍ സാധിക്കില്ല.

മിലന്‍: ഇറ്റാലിയന്‍ ലീഗ് കിരീടം തുടര്‍ച്ചയായ ഏഴാം പ്രാവശ്യവും യുവന്റസ് സ്വന്തമാക്കി. എഎസ് റോമയ്‌ക്കെതിരെ ഗോള്‍രഹിത സമനില പിടിച്ച യുവന്റസ് നിര്‍ണായകമായ ഒരു പോയിന്റ് നേടി. ഇതോടെ ഒരു മത്സരം ബാക്കി നില്‍ക്കെ യുവന്റസ് കിരീടം ഉറപ്പിക്കുകയായിരുന്നു. 

ലീഗില്‍ 37 മത്സരങ്ങളില്‍ 92 പോയിന്റാണ് യുവന്റസിനുള്ളത്. അതേസമയം, നാപോളിക്ക് 37 മത്സരങ്ങളില്‍ 88 പോയന്റാണുള്ളത്. അവസാന മത്സരം വിജയിച്ച് മൂന്നു പോയിന്റ് നേടിയാലും നാപോളിക്ക് ഒന്നാമത്തെത്താന്‍ സാധിക്കില്ല.

യുവന്റസിന്റെ 34-ാം ലീഗ് കിരീടമാണിത്. നേരത്തെ, എസി മിലാനെ തോല്‍പ്പിച്ച് കോപ്പ ഇറ്റാലിയ കിരീടവും യുവന്റസ് നേടിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.