പൊടിക്കാറ്റില്‍ വലഞ്ഞ് ഉത്തരേന്ത്യ; മരണം 41 ആയി

Monday 14 May 2018 9:45 am IST
ജമ്മു-കശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയിടങ്ങളിലേക്കും വൈകാതെ തന്നെ മഴ വ്യാപിക്കുമെന്നും മുന്നറിയിപ്പുണ്ട്. ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസുകളുടെ പ്രവര്‍ത്തനം മണിക്കൂറുകളോളം മുടങ്ങി.

ന്യൂദല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വീശിയടിച്ച ശക്തമായ പൊടിക്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 41 ആയി. ഉത്തര്‍പ്രദേശിലും 18ഉം പശ്ചിമബംഗാളില്‍ 12ഉം ആന്ധ്രയില്‍ 9ഉം ഡല്‍ഹിയില്‍ രണ്ടും പേര്‍ മരിച്ചതായാണ് സ്ഥിരീകരണം. കാലാവസ്ഥയില്‍ മാറ്റമുണ്ടാകാത്തതിനാല്‍ മരണസംഖ്യയും നാശനഷ്ടവും ഇനിയും ഉയരാന്‍ സാധ്യത ഉള്ളതായി അധികൃതര്‍ പറഞ്ഞു. സംസ്ഥാനങ്ങളില്‍ ഇപ്പോഴും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജാഗ്രത നിര്‍ദേശം തുടരുകയാണ്. ശക്തമായ ഇടിമിന്നലും ഇവിടങ്ങളില്‍ അനുഭവപ്പെടുന്നുണ്ട്.

ജമ്മു-കശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയിടങ്ങളിലേക്കും വൈകാതെ തന്നെ മഴ വ്യാപിക്കുമെന്നും മുന്നറിയിപ്പുണ്ട്. ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസുകളുടെ പ്രവര്‍ത്തനം മണിക്കൂറുകളോളം മുടങ്ങി. റണ്‍വേയില്‍ ഉള്‍പ്പെടെ പൊടിക്കാറ്റ് കാഴ്ച തടസ്സപെടുത്തിയതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ തടസപ്പെട്ടത്. 70 ഓളം വിമാനങ്ങള്‍ ഇതുവരെ വഴിതിരിച്ചുവിട്ടു.

സംഭവത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തില്‍ പെട്ടവര്‍ക്ക് എത്രയും വേഗം ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാനുള്ള നിര്‍ദേശങ്ങളും നല്‍കിക്കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.