ശബരിമല മുതിര്‍ന്ന തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു

Monday 14 May 2018 3:18 pm IST
വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ കല്ലിശേരിയിലെ വീട്ടില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

ചെങ്ങന്നൂര്‍: ശബരിമല മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരര്(91) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ കല്ലിശേരിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ശബരിമലയുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളില്‍ അവസാന വാക്കായിരുന്നു കണ്ഠരര് മഹേശ്വരര്.

ഏറെ നാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് പലതവണ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. വാര്‍ദ്ധക്യ ഹജമായ അവശതകളെത്തുടര്‍ന്ന് ശബരിമലയിലെ താന്ത്രിക ജോലികള്‍ മഹേശ്വരര് അവസാനിപ്പിച്ചിരുന്നു. എങ്കിലും ഉത്സവ സമയങ്ങളിലും മകരവിളക്ക്, മണ്ഡലപൂജ സമയങ്ങളിലും ശബരിമലയില്‍ എത്തുമായിരുന്നു.

കണ്ഠരര് മോഹനരരുടെ മകന്‍ കണ്ഠരര് മഹേഷാണ് നിലവില്‍ ശബരിമലയില്‍ താന്ത്രിക ജോലികള്‍ ചെയ്യുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.