ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ചൈനാ ബാങ്ക് നിക്ഷേപം തേടുന്നു; ഭാവി ഇന്ത്യയ്ക്കെന്ന് ചൈനാ പത്രം

Monday 14 May 2018 3:46 pm IST
ഇന്ത്യന്‍ ഓഹരിവിപണയില്‍ നിക്ഷേപിക്കാന്‍ ചൈനയിലെ പൊതുമേഖലാ ബാങ്ക് ആ നാട്ടുകാരില്‍നിന്ന് ഫണ്ട് സ്വരൂപിക്കുന്നു. ലോകത്ത് അതിവേഗം വളരുന്ന ഓഹരിവിപണി ഇന്ത്യയാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. ആദ്യമായാണ് ഇങ്ങനെയൊരു ബാങ്കിന്റെ നിക്ഷേപ സംരംഭം.

ബീജിങ്: ഇന്ത്യന്‍ ഓഹരിവിപണയില്‍ നിക്ഷേപിക്കാന്‍ ചൈനയിലെ പൊതുമേഖലാ ബാങ്ക് ആ നാട്ടുകാരില്‍നിന്ന് ഫണ്ട് സ്വരൂപിക്കുന്നു. ലോകത്ത് അതിവേഗം വളരുന്ന ഓഹരിവിപണി ഇന്ത്യയാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. ആദ്യമായാണ് ഇങ്ങനെയൊരു ബാങ്കിന്റെ നിക്ഷേപ സംരംഭം. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അതിവേഗം ശക്തി പ്രാപിക്കുന്നുവെന്നും വിപണിഭാവി ഇന്ത്യയിലാണെന്നും ചൈനയിലെ ഔദ്യോഗിക സാമ്പത്തിക പത്രമായ 'ഗ്ലോബല്‍ ടൈംസ്' പറയുന്നു. 

ഇന്ത്യ സമസ്ത സാമ്പത്തിക മേഖലയിലും അതിവേഗം വളരുന്നുവെന്നും വളര്‍ച്ചാ നിരക്കില്‍ ചൈനയേയും അതിജീവിക്കുമെന്നുമുള്ള വിലയിരുത്തലുകള്‍ കൂടുതല്‍ ശരിവെക്കുന്നതാണിതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.ചൈനാ ബാങ്കായ ഐസിബിസി ക്രെഡിറ്റ് സ്യൂയിസെ അസറ്റ് മാനേജ്മെന്റ് കമ്പനി, ഐസിബിസി ക്രെഡിറ്റ് സ്യൂയിസെഇന്ത്യാ മാര്‍ക്കറ്റ് ഫണ്ട് എന്ന പേരിലാണ് നിക്ഷേപ സമാഹരണം.

ഇന്ത്യന്‍ വിപണി അടിത്തറയാക്കി യൂറോപ്പിലും അമേരിക്കയിലും പ്രവര്‍ത്തിക്കുന്ന 20 എക്സചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന സ്ഥാപനങ്ങളിലായിരിക്കും ചൈനാ ബാങ്ക് നിക്ഷേപം നടത്തുക.

''ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച സുവ്യക്ത''മായതാണ് ചൈനാ ബാങ്കിനെ ഇങ്ങനെയൊരു നിക്ഷേപത്തിലേക്ക് നയിച്ചതെന്ന് ഗ്ലോബല്‍ ടൈംസ് വിശദീകരിക്കുന്നു. ഇന്ത്യയുടെ വിപണിയെന്ന നിലയിലുള്ള മൂല്യം ഭാവിയില്‍ വളരെ വലുതാണ്. അതിവേഗത്തിലുള്ള നഗരവല്‍ക്കരണവും ഇടത്തരം വരുമാനക്കാരുടെ വളര്‍ച്ചയും ഇത് എളുപ്പമാക്കും. വാങ്ങല്‍ ശേഷിയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉല്‍പ്പാദന ശേഷി ലോകത്തിന്റെ ഏഴുശതമാനം എന്ന നിരക്കുകടന്നിരിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ഇരട്ട അക്ക വളര്‍ച്ചയുടെ നേട്ടം ഉറപ്പാണ്, പത്രം പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.