പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

Monday 14 May 2018 4:20 pm IST
വജ്രവ്യാപാരി നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്സിയും പ്രതികളായ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണസംഘം തിരയുന്ന കുറ്റാരോപിതനെന്ന് വിശേഷിപ്പിച്ച് തിങ്കളാഴ്ച ഉച്ചയോടെയാണ് മുംബൈ പ്രത്യേക കോടതിക്ക് മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്.

ന്യൂദല്‍ഹി: വജ്രവ്യാപാരി നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്സിയും പ്രതികളായ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ  കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണസംഘം തിരയുന്ന കുറ്റാരോപിതനെന്ന് വിശേഷിപ്പിച്ച് തിങ്കളാഴ്ച ഉച്ചയോടെയാണ് മുംബൈ പ്രത്യേക കോടതിക്ക് മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്.നീരവ് മോദിക്കും, മെഹുല്‍ ചോക്സിക്കും പുറമെ പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ എം.ഡിയും നിലവില്‍ അലഹബാദ് ബാങ്ക് സി.ഇ.ഒയും എം.ഡിയുമായ ഉഷ ആനന്ദ് സുബ്രഹ്മണ്യന്‍ അടക്കമുള്ള മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കുറ്റപത്രം സമര്‍പ്പിക്കാനുള്ള 90 ദിവസ കാലാവധി തീരുന്നതിന് തൊട്ടുമുമ്പാണ് സിബിഐയുടെ നീക്കം. കേസില്‍ ഇതുവരെ 19 പേര്‍ അറസ്റ്റിലായിട്ടുണ്ട്. രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് കുംഭകോണമെന്നറിയപ്പെട്ട പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ 13400 കോടി രൂപയുടെ നഷ്ടം ബാങ്കിന് സംഭവിച്ചുവെന്നാണ് എഫ്.ഐ.ആറില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

അലഹബാദ് ബാങ്ക് സി.ഇ.ഒ ഉഷ പുരുഷോത്തമന്‍, പഞ്ചാബ് നാഷണല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ.വി ബ്രഹ്മജി റാവു, സഞ്ജീവ് ശരണ്‍, ജനറല്‍ മാനേജര്‍മാരായ നെഹല്‍ അഹദ് എന്നിവര്‍ കുറ്റക്കാരാണെന്ന് സി.ബി.ഐ ചൂണ്ടിക്കാട്ടി.

നീരവ് മോദിയുടെ അമ്മാവന്‍ മെഹുല്‍ ചോകിസിക്കെതിരേ പ്രത്യേക കുറ്റപത്രം സമര്‍പ്പിക്കും. നീരവ് മോദിയുടെ ഭാര്യ ആമി മോദി, സഹോരന്‍ നിഷാല്‍ മോദി, കുറ്റക്കാരാണെന്ന് കണ്ടെത്തിയ നീരവ് മോദിയുടെ മറ്റ് കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കെതിരേയും പ്രത്യേകം കുറ്റപത്രമുണ്ടാവുമെന്നാണ് സിബിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

വ്യാജ കടപ്പത്രമുപയോഗിച്ച് നീരവ് മോദി ബാങ്കില്‍ നിന്നും 12000 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ ബാങ്ക് അധികൃതര്‍ വെളിപ്പെടുത്തിയ്. തട്ടിപ്പ് പുറത്താവുമെന്ന് അറിഞ്ഞ് ജനുവരി ആദ്യ ആഴ്ച തന്നെ നീരവ് മോദി രാജ്യം വിട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.