ബംഗാള്‍ സിപിഎംകാലത്ത് 400 പേര്‍ കൊല്ലപ്പെട്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ന്യായം

Monday 14 May 2018 4:35 pm IST

കൊല്‍ക്കത്ത: ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ അക്രമങ്ങള്‍ ന്യായീകരിച്ച് തൃണമൂല്‍ നേതാവ്. ഇപ്പോള്‍കിട്ടിയ റിപ്പോര്‍ട്ടു പ്രകാരം എട്ടുപേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ ആക്രമണങ്ങളുണ്ടായി. ഈ സംഭവത്തെ നിസാവല്‍ക്കരിച്ചും ന്യായീകരിച്ചും തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്‍ രാജ്യസഭാംഗം ദെരക് ഒ ബ്രീനാണ്. സിപിഎം ഭരണകാലത്ത് നടത്തിയ കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും കണക്ക് ട്വിറ്ററില്‍ നിരത്തിലയാണ് ന്യായീകരണം.  ദേവരക് ട്വിറ്റില്‍ ഇങ്ങനെ എഴുതി:

''ബംഗാള്‍ വിഷയത്തിലെ നവജാതരായ വിദഗ്ദ്ധര്‍ക്ക്- സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ചരിത്രമുണ്ട്. സിപിഎം ഭരണത്തിലിരുന്ന 1990 കളില്‍ തെരഞ്ഞെടുപ്പ് ആക്രമണങ്ങളില്‍ 400 പേര്‍ കൊല്ലപ്പെട്ടു. 2004 ല്‍ 40 പേര്‍ കൊല്ലപ്പെട്ടു. ഏതു മരണവും ദുരന്തമാണ്. ഇപ്പോള്‍ മുന്‍കാലങ്ങളിലെ കുറഞ്ഞ നിരക്കിലും കുറവാണ്. അതെ, ഏതാനും സംഭവങ്ങളുണ്ടായി. 58000 ബൂത്തുകളില്‍ 40. എത്രയാണ് ശതമാനം? ''

ബംഗാളില്‍ ചോരയൊഴുക്കി ഭരിച്ച സിപിഎമ്മിന്റെ അതേ വഴിയിലൂടെയാണ് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസും പോകുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.