പി.എസ്. ശ്രീധരന്‍ പിള്ള അനുശോചിച്ചു

Monday 14 May 2018 6:40 pm IST

 

ചെങ്ങന്നൂര്‍: ലോകമെങ്ങുമുള്ള കോടിക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് അതീവ ദുഃഖമുണ്ടാക്കുന്നതാണ് ശബരിമല തന്ത്രികണ്ഠര് മഹേശ്വരരുടെ വേര്‍പാടെന്ന് അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള അനുശോചന ന സന്ദേശത്തില്‍ പറഞ്ഞു. 

അയ്യപ്പനെ ഭക്ത്യാദരപൂര്‍വം സേവിച്ച് പരമപദം പൂകിയ ആ ധന്യാത്മാവിന്റെ സ്മരണ എക്കാലവും ഭക്ത ഹൃദയങ്ങളില്‍ അലയടിക്കും. തന്ത്രി എന്ന നിലയില്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അങ്ങേയറ്റം കൃതകൃത്യയോടെ ചെയ്യുകയും ഭക്തജനങ്ങളില്‍ ഭക്തിയുടെ അലൗകിക ഭാവം ഉണര്‍ത്താന്‍ ആത്മാര്‍ഥമായി ശ്രമിക്കുകയും ചെയ്ത വ്യക്തിയായിരുന്നു തന്ത്രി കണ്ഠരര് മഹേശ്വര്. അയ്യപ്പ ചൈതന്യം നിറഞ്ഞ ആ പുണ്യാത്മാവിന് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.