ടിപ്പറും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

Monday 14 May 2018 6:50 pm IST

കോഴിക്കോട്: രാമനാട്ടുകരയിൽ ടിപ്പർ ലോറി കാറിലിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ബൈപ്പാസിന് സമീപം രാമനാട്ടുകര സേവാ മന്ദിരത്തിനടുത്ത് ഉച്ചയോടെയാണ് അപകടം നടന്നത്. താനൂര്‍ മെയ്‌നകത്തൂര്‍ സ്വദേശികളായ നഫീസ, സൈനുദീന്‍, യുഫൈസി, സഫീറ എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം ഒരേ കുടുംബത്തിലുള്ളവരാണ്. 

മലപ്പുറത്ത് നിന്ന് കോഴിക്കോട്ടേയ്ക്ക് വരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. നഫീസ സംഭവ സ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. മറ്റ് മൂന്ന് പേരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.