നിയമസഭയിലെത്തേണ്ടത് സംശുദ്ധര്‍: കണ്ണന്താനം

Tuesday 15 May 2018 2:30 am IST

ആലപ്പുഴ: നല്ല മനുഷ്യരാണ് നിയമസഭയില്‍ എത്തേണ്ടതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രസംഗവും മുദ്രാവാക്യം വിളിയുമല്ല ജനപ്രതിനിധിയാകാനുള്ള യോഗ്യത, മണ്ഡലത്തില്‍ വികസനം കൊണ്ടു വരുന്നതിലാണ് കാര്യം. ദീര്‍ഘനാളായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പി.എസ്. ശ്രീധരന്‍പിള്ള ചെങ്ങന്നൂരില്‍ വിജയിക്കുമെന്ന് ഉറപ്പാണ്.

 കേരള രാഷ്ട്രീയത്തില്‍ ഇന്ന് ശ്രീധരന്‍പിള്ളയോളം സംശുദ്ധരായ നേതാക്കള്‍ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് കേന്ദ്രഭരണത്തിന്റെ വിലയിരുത്തലാകില്ല. ബിഡിജെഎസിന്റെ പിന്തുണ ശ്രീധരന്‍പിള്ളയ്ക്കാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയ സാഹചര്യത്തില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

  ഇനി രണ്ടൂ നാള്‍ കൂടി മണ്ഡലത്തില്‍ തങ്ങുന്ന മന്ത്രി എന്‍ഡിഎയുടെ വിവിധ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികളെക്കുറിച്ച് വിശദീകരിച്ചാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രചരണ പരിപാടികള്‍ പുരോഗമിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.