അരുണ്‍ ജെയ്റ്റ്‌ലി സുഖം പ്രാപിക്കുന്നു

Tuesday 15 May 2018 2:48 am IST

ന്യൂദല്‍ഹി: വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു വിധേയനായ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയറ്റ്‌ലി സുഖംപ്രാപിക്കുന്നതായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അറിയിച്ചു. അറുപത്തഞ്ചുകാരനായ ജെയ്റ്റിയെ ശനിയാഴ്ച വൈകിട്ടാണ് എയിംസില്‍ പ്രവേശിപ്പിച്ചത്.

അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള ഡോ. സന്ദീപ് ഗുലേരിയയുടെ നേതൃത്വത്തില്‍ അപ്പോളോയിലേയും എയിംസിലെയും ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. രാവിലെ എട്ടു മണിക്കു തുടങ്ങിയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ജെയ്റ്റ്‌ലിയും വൃക്ക ദാതാവും സുഖമായിരിക്കുന്നതായി എയിംസ് പത്രക്കുറിപ്പില്‍ അറിയിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.