ആഗോള ശാസ്ത്രലോകത്തെ വേദാന്ത ഹിന്ദു

Tuesday 15 May 2018 2:50 am IST

കൊച്ചി: വേദാന്ത ഹിന്ദു എന്നു സ്വയം വിശേഷിപ്പിച്ച ജീവിതം, ഇന്നലെ ഈ ലോകത്തോടു വിടപറഞ്ഞ ഡോ. സുദര്‍ശന്റെ ആദര്‍ശവും അതു തന്നെയായിരുന്നു. സമയം, കാലം തുടങ്ങിയവയില്‍ ശാസ്ത്രത്തേക്കാള്‍ വിലപിടിപ്പുള്ള, ആഴത്തിലുള്ള  വിവരങ്ങള്‍ ഉപനിഷത്തുക്കളില്‍ ഉണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. പ്രകാശത്തിന്റെ ഗതിവേഗം സംബന്ധിച്ച ഐന്‍സ്റ്റീന്റെ സിദ്ധാന്തം തെറ്റാണെന്നും പ്രകാശേത്തക്കാള്‍ വേഗത്തില്‍ ടാക്കിയോണ്‍ കണങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുമെന്നും തെൡയിച്ചു.

 കോട്ടയം സിഎംഎസ് കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ്, മദ്രാസ് സര്‍വകലാശാല, റോച്ചെസ്റ്റര്‍ സര്‍വകലാശാല എന്നിവിടങ്ങളിലാണ്  പഠനം പൂര്‍ത്തിയാക്കിയത്. സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചെങ്കിലും താനൊരു വേദാന്ത ഹിന്ദുവാണെന്ന് വിശ്വസിച്ചിരുന്നു ജോര്‍ജ്ജ് സുദര്‍ശന്‍.  ക്രിസ്തുമതത്തിലെ ദൈവ സങ്കല്പ്പത്തില്‍ അല്പം പോലും വിശ്വാസം  ഇല്ലാതിരുന്ന അദ്ദേഹം  ദൈവം എന്നാല്‍ പ്രപഞ്ചമാണെന്ന് കരുതി. 

 മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ ഗവേഷകനായി ചേര്‍ന്നു. ഇന്ത്യന്‍ ആണവ വിദ്യയുടെ പിതാവെന്ന് കരുതുന്ന ഡോ. ഹോമി ജഹാംഗീര്‍ ഭാഭക്കൊപ്പം പ്രവര്‍ത്തിച്ചു. പിന്നീട് ന്യൂയോര്‍ക്കിലെ റോച്ചസ്റ്റര്‍ സര്‍വ്വകലാശാലയില്‍ എത്തി, ഇവിടെ നിന്നാണ് പിഎച്ച്ഡി നേടിയത്. പിന്നെ ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ ഫെലോ ആയി. അറിയപ്പെടുന്ന ഫിസിസിസ്റ്റായ അദ്ദേഹം ഊര്‍ജ്ജ തന്ത്ര രംഗത്ത് വലിയ നേട്ടങ്ങളാണ് കൈവരിച്ചത്.

ആറ്റത്തിന്റെ ന്യൂക്‌ളിയസിനെ പിളര്‍ത്തുന്ന ദുര്‍ബല ഊര്‍ജ്ജ ശക്തികളെ സംബന്ധിച്ച വി മൈനസ്  എ  സിദ്ധാന്തം കണ്ടെത്തിയത് അദ്ദേഹമാണ്. അത് കണ്ടെത്തുന്ന റസമയത്ത് അദ്ദേഹം വെറും ഗവേഷണ വിദ്യാര്‍ഥി. അദ്ദേഹത്തില്‍ നിന്ന് കാര്യങ്ങള്‍ അറിഞ്ഞ് പ്രബന്ധം അവതരിപ്പിച്ച ശാസ്ത്രജ്ഞര്‍ നോബേല്‍ നേടിയപ്പോള്‍ അത് കണ്ടെത്തിയ അദ്ദേഹത്തെ അവഗണിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.