പ്രതാപചന്ദ്ര വര്‍മ്മ
തിരുവല്ല: സനാതന ധര്‍മ്മവും ക്ഷേത്രാചരങ്ങളും പ്രചരിപ്പിക്കുന്നതില്‍ തന്ത്രിമുഖ്യന്കണ്ഠര് മഹേശ്വരരുടെ സംഭാവനകള്‍ വിലപ്പെട്ടതാണെന്ന് ഭാഗവത ധര്‍മ്മ പ്രചാരണ് ദേശീയ പ്രസിഡന്റ് പ്രതാപചന്ദ്രവര്‍മ്മ. ശബരിമല ക്ഷേത്രം തന്ത്രിയെന്ന നിലയില്‍ അതിന്റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം കാണിച്ചിട്ടുള്ള താത്പര്യം ഏറെ പ്രശംസനീയമാണ്.
ക്ഷേത്ര തന്ത്രങ്ങളുടെ ഗുരുസ്ഥാനീയനായും അദ്ദേഹം അറിയപ്പെട്ടു. ഭാഗവത ധര്‍മ്മ പ്രചരണരംഗത്ത് മഹേശ്വരര് നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാഗവതം മൂലം ഉള്‍പ്പെടെയുള്ള പാരായണങ്ങള്‍ ക്ഷേത്രങ്ങളില്‍ സംഘടിപ്പിക്കാനും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന വ്യക്തികൂടിയായിരുന്നു വലിയ തന്ത്രിയെന്നും പ്രതാപചന്ദ്രവര്‍മ്മ അനുശോചന കുറിപ്പില്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: