ശ്രീജിത്തന്റെ കസ്റ്റഡി കൊലപാതകം: കീഴടങ്ങിയ പോലീസുകാര്‍ക്ക് ജാമ്യം

Tuesday 15 May 2018 3:16 am IST

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതക കേസില്‍ കീഴടങ്ങിയ ഗ്രേഡ് എസ്‌ഐ ജയാനന്ദന്‍ ഉള്‍പ്പടെ നാലു പോലീസുകാര്‍ക്ക് പറവൂര്‍ മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രത്യേക അന്വേഷണ സംഘം നാലു പേരെയും പ്രതി ചേര്‍ത്തിരുന്നു. ജയാനന്ദന്‍, സന്തോഷ് ബേബി, ശ്രീരാഗ്, സുനില്‍കുമാര്‍ എന്നിവര്‍ക്ക് 25,000 രൂപ കെട്ടി വെക്കുക, അന്വേഷണ സംഘം എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാവുക തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം 

പ്രതി ചേര്‍ക്കപ്പെട്ട ഇവര്‍ പറവൂര്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരുന്നത്. കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു.ശ്രീജിത്തിനെ അന്യായ തടവില്‍ വെക്കാന്‍ കൂട്ടു നിന്നു എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ശ്രീജിത്തിനെ കസ്റ്റഡിയില്‍ മര്‍ദിക്കുന്നതിന് സാക്ഷികളായിട്ടും അക്കാര്യം ഇവര്‍ മറച്ചുവെച്ചതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ പ്രതി ചേര്‍ത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.