ജിഹാദി ഭീകരതക്ക് വിത്തിട്ടത് വാഗമണ്‍ സിമി ക്യാമ്പിലൂടെ

Tuesday 15 May 2018 3:19 am IST

കോട്ടയം:  വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ അറിയപ്പെട്ട് തുടങ്ങിയ കാലത്താണ് സിമി ഭീകരര്‍  ആയുധ പരിശീലനത്തിന് വാഗമണിനെ കരുവാക്കിയത്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ കേന്ദ്രമാക്കിയാണ്  ഗൂഢാലോചനയും തയ്യാറെടുപ്പുകളും നടത്തിയത്. 

2007 ഡിസംബര്‍ 10 മുതല്‍ 12 വരെ നടന്ന ക്യാമ്പിനെക്കുറിച്ച് നാട്ടുകാര്‍ക്കും ആദ്യം   അറിവുണ്ടായിരുന്നില്ല. ഏലപ്പാറ റൂട്ടില്‍ ഉള്‍ക്കണി ഭാഗത്തെ ഉയര്‍ന്ന പാറക്കെട്ടുകളാണ് ഭീകരര്‍ താവളമാക്കിയത്. ഈ മല കയറിചെല്ലുമ്പോള്‍ തങ്ങളുടെ ശവകുടീരമുണ്ട്. ഇവിടെ വിശ്വാസികള്‍ വന്നു പോകാറുള്ളതാണ്. ഇതിന്റെ മറുവശത്തുളള മലയിലാണ് ടെന്റുകള്‍ അടിച്ച് ഭീകരര്‍ താമസമാക്കിയത്. മലയില്‍ പുറത്ത് നിന്നുള്ളവരുടെ സാന്നിദ്ധ്യം കുറവായിരുന്നു. 

ഇംഗ്ലീഷും ഹിന്ദിയും കൂടിക്കലര്‍ന്ന് സംസാരിക്കുന്നവരും ഉത്തരേന്ത്യക്കാരെന്ന് തോന്നിക്കുന്നവരുടെ സാന്നിധ്യവും രണ്ട് ദിവസത്തിനുള്ളില്‍ നാട്ടുകാരില്‍ ചര്‍ച്ചയായി. അവരില്‍ ചിലര്‍ ഇത് നിരീക്ഷിക്കുകയും ചെയ്തു.  വിവരങ്ങള്‍ നാട്ടുകാര്‍ പോലീസില്‍ അറിയിച്ചെങ്കിലും അവര്‍ മുഖവിലക്കെടുത്തില്ല.  ക്യാമ്പ് സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയ ഷാദുലി, സഹോദരന്‍ ഷിബിലി എന്നിവര്‍ ഇന്‍ഡോറില്‍ വച്ച് പിടിക്കപ്പെട്ടതോടെയാണ് ക്യാമ്പിന്റെ ചുരുള്‍ അഴിഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.