രാജ്യവർധൻ സിങ് റാത്തോഡ് വാർത്താവിതരണ മന്ത്രി

Tuesday 15 May 2018 3:33 am IST

ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചു പണി. വാര്‍ത്താവിതരണ മന്ത്രാലയത്തില്‍ നിന്ന് സ്മൃതി ഇറാനിയെ മാറ്റി. ഇപ്പോള്‍ സഹമന്ത്രിയായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് വാര്‍ത്താവിതരണ മന്ത്രിയാവും. സ്മൃതി ടെക്‌സ്റ്റൈല്‍ മന്ത്രിയായി തുടരും. റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന് ധനകാര്യമന്ത്രാലയത്തിന്റെ അധികച്ചുമതല നല്‍കി

അല്‍ഫോന്‍സ് കണ്ണന്താനത്തെ ഇലക്‌ട്രോണിക്‌സ് സഹമന്ത്രിയുടെ ചുമതലയില്‍ നിന്നു മാറ്റി. അദ്ദേഹം ടൂറിസം സഹമന്ത്രിയായി തുടരും. കുടിവെള്ള, ശുചീകരണ വകുപ്പു സഹമന്ത്രിയായിരുന്ന എസ്. എസ്. അലുവാലിയയാണ് പുതിയ ഇലക്‌ട്രോണിക്‌സ് സഹമന്ത്രി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.