കണ്ണൂര്‍: വിശ്വസംസ്കൃത പ്രതിഷ്ഠാന്റെ ആഭിമുഖ്യത്തില്‍ കക്കാട് അമൃത വിദ്യാലയത്തില്‍ നടന്നുവരുന്ന സംസ്കൃത ശിക്ഷക പ്രശിക്ഷണ ശിബിരത്തിന്റെ ഭാഗമായി കണ്ണൂര്‍ നഗരത്തില്‍ ശോഭായാത്രയും സംസ്കൃത നാടകവും പ്രഭാഷണവും സംഘടിപ്പിച്ചു. പയ്യന്നൂര്‍ റോഡിലെ ഷട്ടില്‍ കോര്‍ട്ടിന് സമീപത്തു നിന്നാരംഭിച്ച ശോഭായാത്ര നഗരം ചുറ്റി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. 10 ദിവസമായി നടന്നുവരുന്ന ശിബിരം ഇന്ന് പുലര്‍ച്ചെ നടക്കുന്ന ഭാരതി പൂജയോടെ സമാപിക്കും. 150 ഓളം ശിബിരാര്ത്ഥികളാണ് ശിബിരത്തില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: