മട്ടന്നൂര്‍ ടൗണ്‍സ്‌ക്വയര്‍ നാടിന് സമര്‍പ്പിച്ചു

Monday 14 May 2018 10:34 pm IST

 

മട്ടന്നൂര്‍: മട്ടന്നൂര്‍ ടൗണ്‍സ്‌ക്വയര്‍ നാടിന് സമര്‍പ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇ.പി.ജയരാജന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അനിതാ വേണു, വൈസ്‌ചെയര്‍മാന്‍ പി.പുരുഷോത്തമന്‍, പി.വി.ധനലക്ഷ്മി, എന്‍.വി.ചന്ദ്രബാബു, എം.ദാമോദരന്‍, ഇ.പി ഷംസുദ്ദീന്‍, രാജന്‍ പുതുക്കുടി, കെ.എം.വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫോക്‌ലോര്‍ അക്കാദമിയുടെ നാടന്‍പാട്ടും പരിയാരം ഭൂമിക കലാവേദിയുടെ വിവിധ കലാപരിപാടികളും എക്‌സൈസ് വകുപ്പിന്റെ പാവ നാടകവും അരങ്ങേറി. കേരള ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും മട്ടന്നൂര്‍ ബസ്‌സ്റ്റാന്‍ഡിന് സമീപം ആംഫിതിയേറ്റര്‍, നടപ്പാത, കഫ്റ്റീരിയ, കുട്ടികളടെ പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, മ്യൂറല്‍ പെയിന്റിങ്, കോയ്‌ലെറ്റ് ബ്ലോക്ക് എന്നിവയോടെയാണ് ടൗണ്‍സ്‌ക്വയര്‍ നിര്‍മിച്ചത്. ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിനായിരുന്നു നിര്‍മാണച്ചുമതല. സാംസ്‌കാരിക പരിപാടികളും പൊതുയോഗങ്ങളും നടത്താനും നഗരത്തിലെത്തുന്നവര്‍ക്ക് വിശ്രമിക്കാനും ഉതകുന്ന രീതിയിലാണ് ടൗണ്‍സ്‌ക്വയര്‍ നിര്‍മിച്ചത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.