കഞ്ചാവ് കടത്തുന്നതിനിടെ യുവാക്കള്‍ പിടിയില്‍

Monday 14 May 2018 10:35 pm IST

 

പേരാവൂര്‍: കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ യുവാക്കള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കാസര്‍കോട്ട് പീലിക്കോട്ടെ ഷക്കീര്‍(30), തൃക്കരിപ്പൂരിലെ റഹീം വില്ലയില്‍ ടി.പി.റവാദ്(25) എന്നിവരെയാണ് 110 ഗ്രാം കഞ്ചാവ് സഹിതം പിടിയിലായത്. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കെ.എല്‍.59 എന്‍ 6451 നമ്പര്‍ കാറും കസ്റ്റഡിയിലെടുത്തു. ഇരുപതോളം പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പേരാവൂര്‍ റേഞ്ച് എക്‌സൈസ് പ്രീവന്റീവ് ഓഫീസര്‍ എം.പി.സജീവന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്രിവന്റീവ ഓഫീസര്‍ പി.സി.ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ശ്രീനാഥ്, സതീഷ്, ഷൈബി കുര്യന്‍, ശിവദാസന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.