കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള വിവരണം നടത്തി

Monday 14 May 2018 10:35 pm IST

 

കണ്ണൂര്‍: ബിജെപി പ്രൊഫഷണല്‍ സെല്ലും, നിഷ്ഠ ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി കണ്ണൂരില്‍ വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള വിവരണവും അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുവാന്‍ വേണ്ടിയുള്ള ഒരു ഫ്രീ ഗൈഡന്‍സ് ക്ലാസും നടത്തി. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശന്‍ മാസ്റ്റര്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു. പ്രൊഫഷണല്‍ സെല്‍ സംസ്ഥാന കണ്‍വീനെര്‍ ശൈലേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. റിട്ട.ക്യാപ്റ്റന്‍ കെ.എ.പിള്ള വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുവാന്‍ വേണ്ടിയുള്ള ഗൈഡന്‍സ് ക്ലാസെടുത്തു. കേന്ദ്രസര്‍ക്കാര്‍ യുവാക്കള്‍ക്കും, ചെറുകിട വ്യവസായികള്‍ക്കും വേണ്ടി ആരംഭിച്ച മുദ്രലോണ്‍ പദ്ധതി, നവീന സംഭരംഭങ്ങള്‍ തുടങ്ങുവാന്‍ വേണ്ടി ആരംഭിച്ച സ്റ്റാര്‍ട്അപ്പ് തുടങ്ങിയ പദ്ധതികളിലുടെയും മറ്റ് കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ പദ്ധതികള്‍ തുടങ്ങുവാന്‍ വേണ്ടിയുള്ള സഹായങ്ങള്‍ക്ക് നിഷ്ഠ ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹെല്‍പ്‌ഡെസ്‌ക് രൂപികരിച്ചു. ഹെല്‍പ് ഡെസ്‌ക് നമ്പര്‍ 7012010509 (രാവിലെ 10 മുതല്‍ 6 വരെ). യോഗത്തില്‍ പ്രൊഫഷണല്‍ സെല്‍ ജില്ലാ കണ്‍വീനര്‍ മുകേഷ് സ്വാഗതവും നിഷ്ഠ ചാരിറ്റബ്ള്‍ സൊസൈറ്റി സെക്രട്ടറി ബിനില്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.