അന്താരാഷ്ട്ര നിലവാരം: കരിവെള്ളൂര്‍ സ്‌ക്കൂളില്‍ അക്കാദമിക് കാമ്പസിന്റെ ശിലാസ്ഥാപനം നടത്തി

Monday 14 May 2018 10:35 pm IST

 

പയ്യന്നൂര്‍: പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ കരിവെള്ളൂര്‍ എവി സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള അക്കാദമിക് കാമ്പസിന്റെ ശിലാസ്ഥാപനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.

സി.കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് നിര്‍മാണച്ചുമതല ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോ ഓപറേറ്റീവ് സൊസൈറ്റിക്ക് അനുമതിപത്രം കൈമാറി. കരിവെള്ളൂര്‍-പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാഘവന്‍, ജില്ലാ പഞ്ചായത്തംഗം പി.ജാനകി ടീച്ചര്‍, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ സി.കെ.നിര്‍മല, കണ്ണൂര്‍ ഡിഡിഇ സി.ഐ.വത്സല, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.അജിത, വിദ്യാലയ വികസനസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ഇ.പി.കരുണാകരന്‍, എച്ച്എം ഇന്‍ ചാര്‍ജ് എം.വി.രാധാകൃഷ്ണന്‍, വിവിധ കക്ഷി നേതാക്കളായ കെ.പി.മധു, കെ.വിജയന്‍ മാസ്റ്റര്‍, കെ.ഇ.മുകുന്ദന്‍ മാസ്റ്റര്‍, എ.വി.ബാലന്‍ മാസ്റ്റര്‍, എ.വി.മാധവന്‍, എന്‍.വി.രവീന്ദ്രന്‍, കെ.നാരായണന്‍, പിടിഎ പ്രസിഡന്റ് വി.വി.പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.

20 കോടി രൂപ ചെലവിലാണ് സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നത്. ശിലാസ്ഥാപനം നിര്‍വഹിച്ച അക്കാദമിക് കാമ്പസിന് ഏഴ് കോടി 30 ലക്ഷം രൂപയാണ് ചെലവ്. ഇതില്‍ അഞ്ച് കോടി കിഫ്ബി വഴി സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.