ന്യൂദല്‍ഹി: പെട്രോള്‍ വിലയില്‍ ഒരു രൂപയുടെ കുറവുണ്ടായേക്കുമെന്ന് സൂചന. അന്താരാഷ്ട്രവിപണിയില്‍ വിലയില്‍ നേരിയ വിലക്കുറവുണ്ടായതും ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെടുന്നതും പൊതുമേഖല എണ്ണക്കമ്പനികളെ വിലക്കുറവിന് പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ഈയാഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ചെയര്മാന് ആര്.എസ്.ബൂട്ടോല പറഞ്ഞു. എണ്ണവില അവലോകനം ചെയ്യുന്ന യോഗത്തിലാണ് വില കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നത്. കഴിഞ്ഞ മാസം 27 ന് പെട്രോള്‍ വില കൂട്ടിയിരുന്നു. പെട്രോള്‍ വിതരണക്കാരുടെ കമ്മീഷന് ഉയര്‍ത്താനായി ലിറ്ററിന് 29 പൈസയാണ് അന്ന് കൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: