കുടുംബനാഥന്‍ ഷോക്കേറ്റ് മരിച്ചു: മൃതദേഹം കണ്ടെത്തിയത് രണ്ട് ദിവസത്തിന് ശേഷം

Monday 14 May 2018 10:36 pm IST

 

തലശ്ശേരി: ആടിനെ തീറ്റിക്കാനായി പ്ലാവില ശേഖരിക്കാന്‍ പോയ വൃദ്ധനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വടക്കുംമ്പാട് കൂളി ബസാറിനടുത്ത എടവലത്ത് വീട്ടില്‍ ഇബ്രാഹിമി(73)നെയാണ് വീടിന് അടുത്ത ആള്‍ത്താമസമില്ലാത്ത പറമ്പില്‍ ഇലക്ടിക് ലൈനിനടുത്ത് ഷോക്കേറ്റു മരിച്ച നിലയില്‍ ഇന്നലെ കാണപ്പെട്ടത്. മൃതദേഹം അഴുകിയിരുന്നു. രണ്ട് ദിവസമായി ഇബ്രാഹിമിനെ കാണാനില്ലായിരുന്നു. മൃതദേഹം കാണപ്പെട്ട ഇലക്ടിക് ലൈനിനടുത്ത് ഇബ്രാഹിം പ്ലാവില കൊമ്പ് അറുക്കാന്‍ ഉപയോഗിച്ച ഇരുമ്പ് പൈപ്പും കൊളുത്തും കാണപ്പെട്ടു. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ജമീല. മക്കള്‍: ഫിറോസ്, ഹാരീഷ്, റമീസ്, അനീസ്, റിയാസ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.