ഹിന്ദു ഐക്യവേദി നിവേദനം നല്‍കി

Monday 14 May 2018 10:37 pm IST

 

തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്ര അടിയന്തരങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട ആനയെ ക്ഷേത്ര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

നിയമപ്രകാരം ഉള്ള ഉടമസ്ഥാവകാശവും സര്‍ട്ടിഫിക്കറ്റുകളും ഉണ്ടായിട്ടും ആനയെ പുറത്തിറക്കാന്‍ സാധിക്കുന്നില്ല. ആനയുടെ ഉടമസ്ഥാവകാശം ദേവസ്വം ട്രസ്റ്റി എക്‌സിക്യൂട്ടീവ് ഓഫീസറുടെ പേരിലേക്ക് വനം വകുപ്പില്‍ നിന്നും കൈമാറ്റം ചെയ്ത് കിട്ടാത്തതാണ് കാരണം. ആയതിനാല്‍ ആനയെ ഒരിടത്തു തന്നെ കെട്ടേണ്ടിവരുന്നത് ആനയുടെ ആരോഗ്യത്തിനും ബാധിക്കാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ക്ഷേത്ര ആവശ്യങ്ങള്‍ക്ക് പൂര്‍ണ്ണ ആരോഗ്യത്തോടെ ആനയെ ഉപയോഗിക്കാന്‍ വേണ്ട തടസ്സം നീക്കിത്തരുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി തളിപ്പറമ്പ് താലൂക്ക് കമ്മറ്റിക്കു വേണ്ടി ജില്ലാ ട്രഷര്‍ ഐക്യവേദി കെ.ടി. വിജയകുമാര്‍, താലൂക്ക് പ്രസിഡണ്ട് മോഹനകൃഷ്ണന്‍ എന്നിവര്‍ വനം വകുപ്പ് മന്ത്രി കെ.രാജുവിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.