വകുപ്പ് തര്‍ക്കം റോഡ് പണിക്ക് തടസമാകുന്നു

Monday 14 May 2018 10:37 pm IST

 

ചെറുപുഴ: മലയോര മേഖലയിലെ ഗതാഗത കുരുക്കിന് ശാപമോക്ഷം ലഭിക്കാന്‍ തുടങ്ങിയ റോഡ് നവീകരണം ജനങ്ങള്‍ക്ക് ശാപമാകുന്നു. ചെറുപുഴ പെരിങ്ങോം റോഡ് പണി തുടങ്ങി ഒരു വര്‍ഷമായിട്ടും റോഡിനു തടസ്സമായ വൈദ്യുത തൂണുകള്‍ മാറ്റി സ്ഥാപിക്കാത്തത് പണി നീണ്ടുപോകുന്നതിനും, റോഡപകടങ്ങള്‍ക്കും കാരണമാകുന്നു. എന്നിട്ടും കെഎസ്ഇബി, പൊതുമരാമത്ത് വകുപ്പുകള്‍ യോജിച്ച് പ്രവര്‍ത്തിക്കാത്തതാണ് പലയിടത്തും തൂണ്‍ നിലനിര്‍ത്തികൊണ്ട് തന്നെ ഓവ്ചാല്‍, റോഡ് നിര്‍മ്മാണം നടക്കുന്നത്. പലയിടത്തും ടാറിംഗിന് ശേഷം തൂണുകള്‍ മാറ്റിയിട്ടമ്പോള്‍ റോഡ് തകര്‍ച്ചയ്ക്കിടയാകുന്നു. ഉമ്മറ പൊയില്‍, വയക്കര ഭാഗങ്ങളില്‍ ഇത്തരത്തില്‍ ടാറിംഗ് ഇളകാന്‍ തുടങ്ങി. ചെറുപുഴ ടൗണ്‍ മുതല്‍ കാക്കേന്‍ ചാല്‍ വരെയുള്ള ഭാഗത്ത് ലക്ഷക്കണക്കിന് വിലയുള്ള വന്‍ മരങ്ങള്‍ തിരക്കിട്ട് മുറിച്ചു നീക്കി. ഗതാഗതത്തിന് തടസ്സമായി നില്‍ക്കുന്ന വൈദ്യതി തൂണുകളും, ട്രാന്‍സ്‌ഫോര്‍മറുകളും മാറ്റി സ്ഥാപിക്കാതെ ഇവക്ക് ചുറ്റും ടാറിംഗ് നടത്തിയാല്‍ മഴക്കാലമടുക്കുമ്പോള്‍ വന്‍ അപകടങ്ങള്‍ക്കും റോഡ് തകര്‍ച്ചയ്ക്കും കാരണമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.