എടക്കാട് പോലീസ് മര്‍ദ്ദനം ജില്ലാ പോലീസ് മേധാവി അനേ്വഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Monday 14 May 2018 10:38 pm IST

 

കണ്ണൂര്‍: എടക്കാട് പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനത്തിനിരയായ യുവാവ് മരിച്ച സംഭവം കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയെകൊണ്ട് അനേ്വഷിപ്പിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. എടക്കാട് അരചെങ്കു സ്വദേശി ഉനൈസിനെയാണ് ഈ മാസം രണ്ടിന് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തനിക്ക് പോലീസ് മര്‍ദ്ദനമേെറ്റന്ന് ഉനൈസ് ആശുപത്രി അധികൃതര്‍ക്ക് മൊഴി നല്‍കിയിരുന്നു. ആശുപത്രിയില്‍ നിന്നും പോലീസിന് വിവരം കൈമാറിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഉനൈസിനെ വിട്ടയച്ചു. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയില്‍ നിന്നും വിട്ടയച്ചത് ദുരൂഹമാണെന്ന് കമ്മീഷന്‍ ചൂണ്ടികാണിച്ചു. ഇക്കാര്യം അനേ്വഷണത്തില്‍ തെളിയേണ്ടതുണ്ട്. ഭാര്യാപിതാവിന്റെ പരാതിയിലാണ് ഉനൈസിനെ കസ്റ്റഡിയിലെടുത്തത്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഉനൈസിന്റെ മരണം പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്നുള്ള കൊലപാതകമായി കാണേണ്ടിവരുമെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.