ഡെങ്കിപ്പനിക്കെതിരെ ജാഗ്രതാ നിര്‍ദേശം

Monday 14 May 2018 10:39 pm IST

 

കണ്ണൂര്‍: ജില്ലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കൈകൊള്ളേണ്ട പ്രതിരോധ നടപടികളെക്കുറിച്ചുള്ള മുന്നറിയിപ്പും ഡി.എം.ഒ നല്‍കി. ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് വളരുന്ന സ്ഥലങ്ങളും സാധനങ്ങളും സംസ്‌കരിക്കുകയോ ആഴ്ചയിലൊരിക്കല്‍ വെള്ളം ഊറ്റിക്കളയുകയോ ചെയ്യണമെന്നും ജലസംഭരണികള്‍ അടുപ്പുകളോ കൊതുകുവലയോ കൊണ്ട് മൂടിവയ്ക്കണമെന്നും ഡി.എം.ഒ അറിയിച്ചു. കൊട്ടിയൂര്‍, ഉളിക്കല്‍, കണിച്ചാര്‍, കേളകം എന്നീ സ്ഥലങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ ഓഫീസറുടെ ജാഗ്രതാ നിര്‍ദേശം. 39 കേസുകളാണ് കൊട്ടിയൂരില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താഴെപ്പറയുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.