ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പയ്ക്ക് ശിക്കാരിപ്പുരയില്‍ വ്യക്തമായ ലീഡ്. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ യെദ്യൂരപ്പ ലീഡ് നിലനിര്‍ത്തുന്നുണ്ട്. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ ഫലസൂചനകള്‍ പുറത്തുവന്നത് മുതല്‍ യെദ്യൂരപ്പയാണ് ശിക്കാരിപ്പുരയില്‍ മുന്നേറ്റം നടത്തുന്നത്.
ലിംഗായത്തുകള്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ ബിജെപി അനുകൂല തരംഗമാണ് അലയടിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കുന്ന രണ്ട് സീറ്റിലും അഗ്നി പരീക്ഷ നേരിടുകയാണ്. സിറ്റിങ് സീറ്റായ ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ ആദ്യ ഫല സൂചനകള്‍ വരുമ്പോള്‍ പിന്നിലാണ്. സിദ്ധരാമയ്യ മത്സരിക്കുന്ന രണ്ടാമത്തെ സീറ്റായ ബദാമിയിലും ആദ്യസൂചനകള്‍ ശുഭകരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: