നാലു മേഖലയില്‍ ബിജെപി ലീഡ്

Tuesday 15 May 2018 9:45 am IST

 

ബെംഗളൂരു: കര്‍ണാടകത്തില്‍ വോട്ടെണ്ണല്‍ തുടരുമ്പോള്‍ നാലു മേഖലയില്‍ ബിജെപി മുന്നേറ്റം. ബെംഗളൂരുവില്‍ കോണ്‍ഗ്രസിന് ബിജെപിയേക്കാള്‍ മേല്‍ക്കൈ ഉണ്ട്. തെക്കന്‍ കര്‍ണാടകയില്‍ ജനതാദള്‍ മറ്റ് രണ്ട് മുഖ്യ എതിരാളികളേയും ഏറെ പിന്നിലാക്കി. 

മുംബൈ കര്‍ണാടകയില്‍ 50 സീറ്റില്‍ 29 എണ്ണത്തില്‍ ബിജെപിയാണ് മുന്നില്‍. ഹൈദരാബാദ് കര്‍ണാടകയില്‍ 31-ല്‍ 15 സീറ്റില്‍ ബിജെപിക്ക് മേല്‍ക്കൈ. തീരകര്‍ണാടകയില്‍ 21-ല്‍ 13 സീറ്റ് ബിജെപിക്ക് ഒപ്പമാണ്. മധ്യ കര്‍ണാടകയില്‍ 35 സീറ്റില്‍ 22 എണ്ണം ബിജെപിക്ക് അനുകൂലമാണ്. 

തെക്കന്‍ കര്‍ണാടകയില്‍ 51 സീറ്റില്‍ 25 സീറ്റും ജനതാദളിനാണ്. അവിടെ കോണ്‍ഗ്രസ് രണ്ടാമതും ബിജെപി മൂന്നാമതമായി.

ബെംഗളൂരുവിലെ 36 സീറ്റില്‍ കോണ്‍ഗ്രസ് 13 മുന്നില്‍, 10 എണ്ണത്തില്‍ ബിജെപിയാണ് മുന്നില്‍. എട്ടിടത്ത് ജനതാദളും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.