അതിര്‍ത്തിയില്‍ പാക് വെടിവയ്പ്: ബി.എസ്.എഫ് ജവാന് വീരമൃത്യു

Tuesday 15 May 2018 11:22 am IST
കശ്മീരിലെ സാംബ സെക്ടറില്‍ തിങ്കളാഴ്ച ആര്‍ദ്ധരാത്രി പാകിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ബി.എസ്.എഫ് ജവാന് വീരമൃത്യു

ശ്രീനഗര്‍: കശ്മീരിലെ സാംബ സെക്ടറില്‍ തിങ്കളാഴ്ച ആര്‍ദ്ധരാത്രി പാകിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ബി.എസ്.എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് കോണ്‍സ്റ്റബില്‍ ദേവേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്. അര്‍ദ്ധരാത്രിയില്‍ പാകിസ്ഥാന്‍ അതിര്‍ത്തിലംഘിച്ച് നടത്തിയ ആക്രമണത്തിലാണ് ജവാന്‍ കൊല്ലപ്പെട്ടത്.

വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ ദേവേന്ദ്രയെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് സീനിയര്‍ ബി.എസ്.എഫ് ഓഫീസര്‍ പറഞ്ഞു. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു

ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള കണക്ക് അനുസരിച്ച് പാകിസ്താന്‍ 650ല്‍ ഏറെ തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നിരവധി സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പ്രദേശവാസികളും കൊല്ലപ്പെടുകയും മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

 മേയ് 10ന് നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ 22കാരനായ ജവാന്‍ വീരമൃത്യു വരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.