റായ്പൂര്‍: കര്‍ണാടകയില്‍ ബിജെപിയുടേത് ചരിത്ര വിജയമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗ്. ബിജെപിയെ വിജയത്തിലേക്ക് നയിച്ച എല്ലാവര്ക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു. രമണ്‍ സിംഗ് ഉള്‍പ്പെടെയുള്ള ബിജെപി മുഖ്യമന്ത്രിമാര്‍ കര്‍ണാടകയില്‍ ബിജെപിക്കായി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.
കര്‍ണാടകയില്‍ ബിജെപി 133 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പ 9,857 വോട്ടുകള്‍ക്ക് ശിക്കാരിപുരയിലും വിജയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: