ബെംഗളൂരു: കര്‍ണാടകയില്‍ ആരുമായും സഖ്യം ആവശ്യമില്ലെന്ന് ബിജെപി. 112 സീറ്റുകളില്‍ ലീഡ് നേടി ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞെന്ന് ബി.ജെ.പി നേതാവ് സദാനന്ദ ഗൗഡ പറഞ്ഞു. യദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജെഡിഎസുമായി സഖ്യമുണ്ടാകുമോ എന്ന ചോദ്യത്തിന് പോലും ഇനി പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമായിരുന്നു. അതിനിടെ സര്‍ക്കാര്‍ രൂപീകരണശ്രമവുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ജെഡിഎസ് നേതാവ് ദേവഗൗഡയുമായി ചര്‍ച്ച നടത്തി. പിന്നീട് ബിജെപിയുടെ ലീഡ് 113 കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: