ന്യൂദല്‍ഹി: കര്‍ണാടത്തിലെ തോല്‍വി, കോണ്‍ഗ്രസിന്റെ ബദല്‍ മുന്നണിക്ക് ഒപ്പം നില്ക്കാന് ആഗ്രഹിച്ച വരെ നിരാശപ്പെടുത്തുന്നു. കശ്മീരിലും ഭരണമില്ലാതായ നാഷണല്‍ കോണ്‍ഫ്രസന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ നിരാശ കടുത്തതാണ്. ഒമര്‍ ട്വിറ്ററില്‍ നിരാശ പ്രകടിപ്പിച്ചത് നാല് ഇംഗ്ലീഷ് അക്ഷരത്തില്‍- ‘ഇടി ടിയു’. ലാറ്റിന്‍ ഭാഷയിലെ പ്രയോഗമാണിത്. അര്‍ഥം ‘യു ടൂ ബ്രൂട്ടസ്’ എന്ന്. അതായത്, പിന്നില്‍നിന്നു കുത്തിയ ചങ്ങാതി ബ്രൂട്ടസിനോട് ‘നീയും ചതിച്ചോ’എന്ന ജൂലിയസ് സീസറിന്റെ അവസാന വാക്ക്. അപ്രതീക്ഷിതം, ഞെട്ടിക്കുന്നത് എന്നാണ് ഒമറിന്റെ നാലക്ഷരം പ്രകടിപ്പിക്കുന്ന വികാരം.
ഒമറിന്റെ പരിഹാസ കമന്റുകള്‍ പിന്നെയുമുണ്ട്. ”ഈ ട്വീറ്റ് പിന്നത്തെ ആവശ്യത്തിന് സൂക്ഷിച്ചുവെക്കുക. ഞാന്‍ വിജയിച്ചാല്‍ അതെന്റെ കഴിവും കഠിന പ്രയത്നവുമാണ് കാരണം. തോറ്റാല്‍ എല്ലാം വോട്ടിങ് യന്ത്രത്തിന്റെ കുഴപ്പം” എന്ന് ഒരെണ്ണം. മൂന്നാമത്തെ ട്വീറ്റ്: ”ഭാവിയില്‍ എന്റെ ഈ അക്കൗണ്ടില്‍നിന്ന് തെറിയോ മോശം പരാമര്‍ശമോ, ലൈംഗിക പരാമര്‍ശങ്ങളോ വരികയാണെങ്കില്‍ അത് ഹാക്ക് ചെയ്യപ്പെട്ടതിനാലായിരിക്കും. എന്നെയോ ഡ്രൈവറേയോ വീട്ടുജോലിക്കാരേയോ പട്ടിയേയോ കുറ്റപ്പെടുത്തരുത്.” കര്‍ണാടക ഫലം ഇന്നതായിരിക്കുമെന്ന് ഏറെക്കുറേ വ്യക്തമായി അരമണിക്കൂറിനുള്ളില്‍ ഇട്ട ട്വീറ്റുകളാണിത്. അതേ സമയം 2017 ആഗസ്ത് ഏഴിലെ പോസ്റ്റ് ആവര്‍ത്തിച്ചതാണ് അക്കൗണ്ട് ഹാക്കുചെയ്തതായിരിക്കാം എന്ന തമാശ രൂപത്തിലുള്ള പരിഹാസം പറഞ്ഞിരിക്കുന്നത്.
ഒമര്‍ അബ്ദുള്ളയുടെ രാഷ്ട്രീയ നിരാശയുടെ ആഴമാണ് ആദ്യ രണ്ട് പോസ്റ്റുകളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: