കര്‍ണാടക: പാഠം പഠിച്ചവരില്‍ ചന്ദ്രബാബു നായിഡുവും

Tuesday 15 May 2018 1:47 pm IST

ന്യൂദല്‍ഹി: ബിജെപിയെ തോല്‍പ്പിക്കാന്‍ ഇറങ്ങിയ ആന്ധ്ര നേതാവ് ചന്ദ്രബാബു നായിഡുവാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ഏറ്റവും ബാധിക്കുന്ന ഒരാള്‍. ചന്ദ്രബാബു നായിഡു എന്‍ഡിഎ വിട്ടതും കേന്ദ്ര മന്ത്രിമാരെ രാജിവെപ്പിച്ചതും നായിഡുവിനു പറ്റിയ അബദ്ധമായിരുന്നു. 

ആന്ധ്രയുടെ പ്രത്യേക പദവിയുടെ പേരിലാണ് നായിഡു പ്രശ്‌നങ്ങള്‍ ഉയര്‍തിയത്. എന്നാല്‍ കര്‍ണാടക തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ടിഡിപിയെ എന്‍ഡിഎയില്‍നിന്ന് പിന്‍വലിക്കുമെന്ന് പറഞ്ഞത് സമ്മര്‍ദ്ദ തന്ത്രമായിരുന്നു. ഹൈദരാബാദ് കര്‍ണാടകയില്‍ ബിജെപിക്ക് ടിഡിപി സഹായം ഇല്ലാതാക്കുമെന്നായിരുന്നു പരോക്ഷ ഭീഷണി. ആ സമ്മര്‍ദ്ദത്തിന് ബിജെപി വഴങ്ങിയില്ല. ഫലം; ഹൈദരാബാദ് കര്‍ണാടകയില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. 

ബിജെപിയെ പേടിപ്പിക്കാന്‍ നോക്കുന്ന എന്‍ഡിഎ സഖ്യകക്ഷികള്‍ക്ക് പാഠംകൂടിയാണ് കര്‍ണാടക ഫലമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.