ചെങ്ങന്നൂർ: ‘കർണാടകത്തിലെ തള്ള് മതിയാക്കി ചെങ്ങന്നൂരിലേക്ക് പോരാനാ’ണ് പി.സി, വിഷ്ണുനാഥിനും കെസി. വേണുഗോപാലിനും ട്രോളന്മാരുടെ ഉപദേശം. കർണാടകത്തിൽ ബിജെപിയെ ‘ഉജ്ജ്വലവിജയ’ത്തിലെത്തിച്ച കെ.സി. വേണുഗോപാലിന് ചെങ്ങന്നൂരിൽ ട്രോളുകൊണ്ട് സ്വീകരണം ഒരുക്കുകയാണ് സോഷ്യൽമീഡിയ.
ചെങ്ങന്നൂരിലെ കോൺഗ്രസിനെ കുളിപ്പിച്ച് കുളിപ്പിച്ച് ഇല്ലാതാക്കിയവരാണത്രെ എംഎൽഎ വിഷ്ണുനാഥും എംപി കെ.സി. വേണുഗോപാലും. രാഹുൽഗാന്ധി കഴിഞ്ഞാൽ പിന്നെ കോൺഗ്രസിൽ തങ്ങളാണ് നേതാക്കൾ എന്നമട്ടിലാണ് രണ്ടുപേരും കർണാടകത്തിലേക്ക് പറന്നത്. എന്തായാലും കന്നടനാട് കൂടി കോൺഗ്രസ് മുക്തമായതോടെ ചെങ്ങന്നൂരിനെയും അതേപാതയിലേക്ക് നയിക്കാനാണ് ക്ഷണം.
ബിജെപി വിജയം ഉറപ്പിക്കാൻ ചെങ്ങന്നൂരിൽ രാഹുൽഗാന്ധിയുടെ ഒരു റോഡ് ഷോ കൂടി സംഘടിപ്പിച്ചാൽ നന്നായേനെ എന്നുമുണ്ട് പരിഹാസം. ഇപ്പോൾ ദൽഹിയിലുള്ള കുമ്മനം രാജശേഖരൻ അതിന് എഐസിസി ആസ്ഥാനത്തുപോയി രാഹുലിനെ ക്ഷണിച്ചാലും തരക്കേടില്ലെന്നാണ് ഉപദേശം.
കർണാടകത്തിലെ കോൺഗ്രസ് തോൽവിയിൽ വാവിട്ട് കരയുന്ന മാർക്സിറ്റ് നേതാക്കളും ഇടത് മാധ്യമപ്രവർത്തകരും ട്രോളുകൾക്ക് ഇരകളായി. ‘ഞങ്ങളുടെ വോട്ട് കാണുന്നില്ലെ’ന്ന് പോലീസ് സ്റ്റേഷനിൽ പരാതിയുമായി പോകുന്ന സിപിഎമ്മുകാരൻ മുതൽ കർണാടക തെരഞ്ഞെടുപ്പ് അവലോകനത്തിന് ചാനലിൽ കയറി അലറുന്ന എംബി, രാജേഷ് വരെയുള്ളവരാണ് താരങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: