ബെംഗളുരു: അധികാരം അവകാശപ്പെടാന്‍ കോണ്‍ഗ്രസിന് ധാര്‍മികത ഇല്ലെന്ന് ബിജെപി നേതാവ് യെദ്യൂരപ്പ. ഏറ്റവും വലിയ കക്ഷിയെയാണ് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണറെ ബിജെപി കാണും.
പിന്‍വാതിലിലൂടെ അധികാരത്തിലെത്തുക എന്ന രാഷ്ട്രീയക്കളിയാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇത് അധാര്‍മികവും ജനവിധി അട്ടിമറിക്കലുമാണ് – യെദ്യൂരപ്പ പറഞ്ഞു. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേരിട്ടാണ് അണിയറ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ സ്ഥലത്ത് ക്യാംപ് ചെയ്ത് ജെ.ഡി.യു നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ്. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാം എന്നതാണ് ഓഫര്‍.
ബിജെപിക്ക് 104 എംഎല്‍എമാരാണുള്ളത്. കോണ്‍ഗ്രസിന് 78ഉം ജെഡിഎസിന് 37 സീറ്റുകളുമുണ്ട്. നിരുപാധിക പിന്തുണയും മുഖ്യമന്ത്രി പദവുമാണ് കോണ്‍ഗ്രസ് ജെഡിഎസിന് നല്കുന്ന വാഗ്ദാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: