ചെന്നൈ: കര്‍ണാടകയിലെ ബിജെപി വിജയത്തില്‍ പ്രധാനമന്ത്രിയേയും അമിത് ഷായേയും അനുമോദിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വം. വെവ്വേറെ കത്തുകളില്‍ അറിയിച്ച അഭിനന്ദനം ഉപമുഖ്യമന്ത്രിതന്നെ ട്വിറ്ററില്‍ പരസ്യമാക്കി.
”കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍ വിജയത്തില്‍ എന്റെ സന്തോഷം പങ്കുവെക്കുന്നു, അഭിനന്ദനം അറിയിക്കുന്നു. അങ്ങയുടെ സത്യസന്ധവും കര്‍മനിരതവുമായ പരിശ്രമങ്ങള്‍ പതിനഞ്ചാമത് സംസ്ഥാനത്തും ഫലം നല്കി, അങ്ങയുടെ കീര്‍ത്തിയുടെ തൊപ്പിയില്‍ ഒരു തൂവല്കൂടിയാണിത്,” പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തില്‍ പനീര്‍ ശെല്‍വം എഴുതി.
ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് എഴുതിയകത്തില്‍ ഇങ്ങനെ പറയുന്നു: ”ഈ ആഹ്ലാദവേളയില് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ നിര്‍ണായക വിജത്തില്‍ ഞാന്‍ ഊഷ്മളമായ ആശംസകളും അനുമോദനവും അറിയിക്കുന്നു. ദക്ഷിണേന്ത്യയിലേക്കുള്ള ഭാവിപ്രവേശത്തിന്റെ അടയാളമാണിത്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: