ഏകദന്തന്റെ അനുഗ്രഹം

Wednesday 16 May 2018 2:00 am IST
ഹര്‍ഷി സനത് കുമാരന്‍ വീണ്ടും കൈലാസത്തിലേക്ക് ദിവ്യദൃഷ്ടിയില്‍ നോക്കി. അതെ, മദാസുരന്റെ തീരുമാനം അറിഞ്ഞിട്ടായിരിക്കാം ശ്രീപരമേശ്വരന്‍ ശ്രീകൈലാസത്തില്‍ നിന്നും അപ്രത്യക്ഷനായിരിക്കുന്നു.

ദാസുരന്റെ അഹങ്കാരവും ഹുങ്കും നശിപ്പിക്കാന്‍ ശിവശക്തിമാരുടെ അനുഭാവമില്ലെങ്കില്‍ എങ്ങനെ സാധ്യമാകും. സനത് കുമാരന്‍ വീണ്ടും ചിന്തിച്ചു. ദിവ്യദൃഷ്ടിയാല്‍ മദാസുരനെ ശ്രദ്ധിച്ചു.

മദാസുരന്റെ സഭയില്‍ ചര്‍ച്ച നടക്കുകയാണ്. ദേവന്മാര്‍ ഗൂഢാലോചന നടത്തി മദാസുരനെ നേരെ വീണ്ടും ആക്രമണം നടത്തിയേക്കുമെന്നതാണ് അവിടെ ചര്‍ച്ചാവിഷയം. അതു കരുതി വേണ്ട മുന്‍കരുതലുകള്‍ എടുത്തേ പറ്റൂ.

ഒരു അസുരന്‍ പറഞ്ഞു. ദേവന്മാരെ ആരെയും വിശ്വസിക്കാന്‍ നിവൃത്തിയില്ല. ശ്രീപരമേശ്വരന്‍പോലും ദേവപക്ഷക്കാരനാണ്. അസുരന്മാര്‍ക്കെതിരായ ഗൂഢാലോചനയില്‍ ശ്രീപരമേശ്വരനും ഭാഗഭാക്കാകുന്നു.

മദാസുരനും വിട്ടില്ല. അങ്ങനെയെങ്കില്‍ ശ്രീപരമേശ്വരനേയും തടവിലാക്കണമെന്നായി മദാസുരന്‍.

സനത് കുമാരന്റെ മുഖത്ത് പുഞ്ചിരിപടര്‍ന്നു. മദാസുരന്‍ കാര്യങ്ങല്‍ എളുപ്പമാക്കുന്നു.

മഹര്‍ഷി സനത് കുമാരന്‍ വീണ്ടും കൈലാസത്തിലേക്ക് ദിവ്യദൃഷ്ടിയില്‍ നോക്കി. അതെ, മദാസുരന്റെ തീരുമാനം അറിഞ്ഞിട്ടായിരിക്കാം ശ്രീപരമേശ്വരന്‍ ശ്രീകൈലാസത്തില്‍ നിന്നും അപ്രത്യക്ഷനായിരിക്കുന്നു.

ഈ ഘട്ടത്തില്‍ സഹായിക്കാന്‍ ഉചിതം ശ്രീഗണേശന്‍ തന്നെയാണ്. മഹര്‍ഷി ദേവന്മാരെ ഉപദേശിച്ചു. നിങ്ങള്‍, ഏകദന്തനായ ശ്രീഗണേശനെ ഏകാക്ഷര ഗണേശ മന്ത്രംകൊണ്ട് ഉപാസിക്കുവിന്‍. ശ്രീഗണേശന്‍ നിങ്ങളെ സഹായിക്കും.

ഉപദേശം ശ്രവിച്ച ദേവന്മാര്‍ ഏകാക്ഷര മന്ത്രം കൊണ്ട് ശ്രീഗണേശനെ ഏകദന്ത രൂപത്തില്‍ ആരാധിക്കാന്‍ തുടങ്ങി.

ഏകദന്ത ഭഗവാന്‍ ബുദ്ധി എന്ന ഭാര്യയോടൊപ്പം പത്ത് ദേവന്മാരെ അനുഗ്രഹിച്ചു. മദാസുരനെ ഒതുക്കാനുള്ള ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു.

എന്നാല്‍ ശ്രീഗണേശന്റെ ഇടപെടല്‍ വളരെ സാവധാനത്തിലാണെന്ന് ശ്രീനാരദ മഹര്‍ഷിക്കൊരു ചിന്ത. ഇടപെടല്‍ വേഗത്തിലാക്കാന്‍ ഉടന്‍ എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്ന് ശ്രീ നാരദര്‍ തീരുമാനിച്ചു, അതിനുള്ള നടപടികളും ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.