ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന് തുറന്നു പറഞ്ഞു, എന്റെ വോട്ട് ബിജെപിക്ക്, അച്ഛന്റേത് കോണ്‍ഗ്രസിന്. ഇതോടെ അമല്‍ ഉണ്ണിത്താനെതിരേ വിമര്‍ശനങ്ങളുടെ കൂമ്പാരമായി.
ബെംഗളൂരുവില്‍ താമസിക്കുന്ന അമല്‍ രാജ്മോഹന്‍ ഫേസ്ബുക്കിലാണ് ബിജെപിയുടെ പതാകയും ആവേശ പ്രകടനവും പശ്ചാത്തലമാക്കി തുറന്നു പറഞ്ഞത്, ‘എന്റെ വോട്ട് ബിജെപിക്ക്, അച്ഛന്റേത് കോണ്‍ഗ്രസിന്,’ എന്ന്.
ശശി തരൂരിനൊപ്പം സെല്‍ഫിയെടുക്കുന്ന ചിത്രമാണ് അമല്‍ ഉണ്ണിത്താന്റെ കവര്‍ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: