വാരാണസിയില്‍ മേല്‍പ്പാലം തകര്‍ന്ന് 12 പേര്‍ മരിച്ചു

Tuesday 15 May 2018 7:49 pm IST
കാറുകളും കാല്‍നട യാത്രക്കാരും തകര്‍ന്നു വീണ തൂണുകളുടെ അടിയില്‍പെട്ടു. പാലത്തിന്റെ പണിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് കോണ്‍ക്രീറ്റ് അവിശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത്.

വാരാണസി: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് 12 പേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. വാരാണസിയിലെ കാണ്ഡിലായിരുന്നു സംഭവം. പാലത്തിന്റെ രണ്ടു തൂണുകളാണ് തകര്‍ന്നു വീണത്. 

കാറുകളും കാല്‍നട യാത്രക്കാരും തകര്‍ന്നു വീണ തൂണുകളുടെ അടിയില്‍പ്പെട്ടു. പാലത്തിന്റെ പണിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് കോണ്‍ക്രീറ്റ് അവിശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും സംഭവസ്ഥലത്തെത്തി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.