കെഎസ്ടിപി റോഡ് വികസനം ഇരിട്ടി നഗരത്തിലെ കയ്യേറ്റം കണ്ടെത്താന്‍ സര്‍വെ മൂന്നാം ദിവസത്തിലേക്ക്

Tuesday 15 May 2018 8:38 pm IST

 

ഇരിട്ടി: ഇരിട്ടി ടൗണിലെ കയ്യേറ്റങ്ങള്‍ കണ്ടെത്താനുള്ള സംയുക്ത സര്‍വേ മൂന്നാം ദിവസത്തിലേക്ക്. കെഎസ്ടിപിയുടെ നേതൃത്വത്തിലുള്ള തലശ്ശേരി  വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ഇരിട്ടി ടൗണിലെ കയ്യേറ്റങ്ങള്‍ കണ്ടെത്താനായി റവന്യു വകുപ്പിന്റെയും കെഎസ്ടിപിയുടെയും നേതൃത്വത്തില്‍ സംയുക്ത സര്‍വെ നടക്കുന്നത്. രണ്ടാം ദിനത്തില്‍ പഴയപാലം ജംഗ്ഷന്‍ മുതല്‍ മേലെ സ്റ്റാന്റ് വരെയുള്ള പരിശോധന പൂര്‍ത്തിയാക്കി. മൂന്നു ദിവസം ലക്ഷ്യമിട്ടാണ് റവന്യു വകുപ്പ് സര്‍വെ ആസൂത്രണം ചെയ്തതെങ്കിലും വിശദമായ പരിശോധന വേണ്ടതിനാല്‍ സമയം കൂടുതല്‍ എടുക്കുമെന്നാണ് കരുതുന്നത്. കണ്ടെത്തിയ വിവരങ്ങള്‍വച്ച് ഇന്ന് കമ്പ്യൂട്ടറില്‍ രേഖാ ചിത്രം തയ്യാറാക്കും. നാളെ കയ്യേറ്റം എവിടെ വരെയുണ്ടെന്ന് വ്യക്തമാക്കി അടയാളപ്പെടുത്തും. ജില്ലാ ഹെഡ്‌സര്‍വെയര്‍ മുഹമ്മദ് ഷെരീഫീന്റെ നേതൃത്വത്തില്‍ റവന്യു വകുപ്പിന്റെയും കെഎസ്ടിപിയുടെയും 15 അംഗ സംഘമാണ് സര്‍വെ നടത്തുന്നത്. കയ്യേറ്റം കണ്ടെത്തി പൊളിച്ച ശേഷം മാത്രമെ നഗരത്തിലെ റോഡ് വികസനം നടത്താനാവൂ. നഗരത്തിന് ഇരുവശവും റോഡ് നിര്‍മാണം പൂര്‍ത്തീകരണഘട്ടത്തില്‍ എത്തിയിട്ടും ഇരിട്ടി ടൗണില്‍ നിര്‍മാണ പ്രവൃത്തികള്‍ അനിശ്ചിതത്വത്തിലാണ് ഉള്ളത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.