തലശ്ശേരി: ബിജെപി പ്രവര്ത്തകന് ന്യൂമാഹി പെരിങ്ങാടി ഈച്ചിയിലെ യു.സി.ഷമേജിനെ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചന. ബംഗ്ളൂരുവില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നും അറിയുന്നു. ഇക്കഴിഞ്ഞ 7 ന് രാത്രിയാണ് ഒരു സംഘം സിപിഎമ്മുകാര്‍ ഷമേജിനെ വെട്ടിക്കൊലപ്പെടുത്തിയത്. ദൃക്സാക്ഷിയും സിസിടിവി ദൃശ്യവും ഉണ്ടായിട്ടും സിപിഎം സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല എന്ന ആരോപണം ഉയര്‍ന്നതോടെയാണ് ഒരാളെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. എന്നാല്‍ പ്രതിയെയാണോ കസ്റ്റഡിയിലെടുത്തതെന്നതിനെക്കുറിച്ച് പോലീസ് വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: