ചെറുപുഴ: പതിനൊന്നു വയസുള്ള പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ രണ്ട് പേരെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോം പാലാന്തടത്തിലെ പള്ളി വീട്ടില്‍ കെ.സുനില്‍(25), പാലാവയല് കൂട്ടംകുഴി പാപ്പിനി വീട്ടില്‍ നാരായണന് (60) എന്നിവരെയാണ് ചെറുപുഴ എസ്ഐ പി.സുകുമാരനും സംഘവും അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 26ന് നടന്ന സംഭവത്തില്‍ പോലീസ് നടപടിയെടുക്കാതെ അനാസ്ഥ കാട്ടിയതായി ആരോപണം ഉയര്‍ന്നിരുന്നു. ചെറുപുഴ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ പല കേസുകളും ഒതുക്കി ത്തീര്ക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. പണം വാങ്ങി കേസ് ഒതുക്കിത്തീര്ക്കുന്നതുമായ ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം ഒരു എഎസ്ഐയെ കണ്ണൂരിലേക്ക് സ്ഥലം മാറ്റിയത്. പയ്യന്നൂര്‍ എടപ്പാള്‍ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കേസിലെ ചില പ്രതികളെ അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്തവരെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: